Society Today
Breaking News

കൊച്ചി :തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബ് ഐ.എം.എ കൊച്ചിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓര്‍ബിസ്‌ലൈവ്‌സ് ഹാഫ് മാരത്തണ്‍ നവംബര്‍ 12ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റണ്‍ ഫോര്‍ എ സ്‌മൈല്‍ ' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വര്‍ഷത്തെ മാരത്തണ്‍ അവശത അനുഭവിക്കുന്ന മുന്‍കായിക താരങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് ലക്ഷ്യം. ' ഹെറിറ്റേജ് റണ്‍ ' എന്ന പേരില്‍ തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹാഫ് മാരത്തണ്‍ സംഘടിപ്പിച്ചു വരുന്നു. റോയല്‍ റണ്ണേഴ്‌സ് എന്ന പ്രൊഫഷണല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണിത്. നവംബര്‍ 12 ന് പുലര്‍ച്ചെ 4.30ന് കാക്കനാട് ചിറ്റിലപ്പള്ളി സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന മാരത്തണ്‍ ഫിറ്റ്‌നസ് ഐക്കണും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ  ടിനു യോഹന്നാന്‍ ഫ് ളാഗ് ഓഫ് ചെയ്യും. ചിറ്റിലപ്പിള്ളി ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി, വേള്‍ഡ് ബോക്‌സിംഗ് ചാമ്പ്യന്‍ കെ.എസ്.വിനോദ്, സിനിമാതാരം വരദ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. എം.എം.ഹനീഷ്, റോട്ടറി ഡിസ്ട്രിക്റ്റ് 3201 ന്റെ ഗവര്‍ണര്‍ ടി.ആര്‍.വിജയകുമാര്‍, ഓര്‍ബിസ്‌ലൈവ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആന്റണി കുന്നേല്‍, , അഡ്വ. കെ.വി.സാബു, ഡോ.വിപിന്‍ റോള്‍ഡന്റ് തുടങ്ങിയവര്‍  പങ്കെടുക്കും.

കാക്കനാട്, തൃക്കാക്കര, എന്‍.എ.ഡി എന്നിവിടങ്ങളിലൂടെ കടന്ന് തിരികെ ചിറ്റിലപ്പള്ളി സ്‌ക്വയറില്‍സമാപിക്കുന്ന വിധമാണ് മാരത്തണ്‍ ക്രമീകരിച്ചരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 21 കിലോമീറ്റര്‍, 10 കിലോമീറ്റര്‍ എന്നിങ്ങനെയും കുട്ടികള്‍ക്കും കുടുംബത്തോടൊപ്പവും ഓടുന്നവര്‍ക്ക് 3 കിലോമീറ്റര്‍ ഫണ്‍ റണ്ണുമാണുള്ളത്. ഭിന്നശേഷിക്കാരായ കുട്ടികളും ഫണ്‍ റണ്ണില്‍ പങ്കെടുക്കും.72 വയസുള്ള മുതിര്‍ന്ന മാരത്തണ്‍ ഓട്ടക്കാരന്‍ പോള്‍ പടിഞ്ഞാറേക്കരയാണ് ബ്രാന്‍ഡ് അംബാസിഡര്‍. ഉദ്ഘാടനത്തിനോടനുബന്ധിച്ച് സുംബാ ഡാന്‍സ്, മാര്‍ച്ചിംഗ് ബാന്‍ഡ്, ഇന്‍സ്ട്രമെന്റ് മ്യൂസിക്ക് എന്നിവയുണ്ടാകും. മാരത്തണിന് മുന്നോടിയായി വരും ദിവസങ്ങളില്‍ 'മാരത്തണ്‍ പ്രചരണ ഓട്ട'വുംസംഘടിപ്പിച്ചിട്ടുണ്ട്.മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് ടീ ഷര്‍ട്ട്, മെഡല്‍സ്, ഭക്ഷണം, വെള്ളം എന്നിവയും മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കല്‍ എയ്ഡും സജ്ജീകരിച്ചിട്ടുണ്ട്. 1.30 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി ആയിരത്തോളം ഓട്ടക്കാര്‍ മാരത്തണില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

മാരത്തണിന് പോലിസ് അനുമതി അടക്കം ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ  4.30  ന് ആരംഭിച്ച് രാവിലെ ഏഴരയോടെ പൂര്‍ത്തിയാകുന്ന വിധത്തിലാണ് മാരത്തണ്‍ ക്രമീകരിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.മാരത്തണില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓര്‍ബിസ്‌ലൈവ്‌സ് തൃപ്പൂണിത്തുറ ഹാഫ് മാരത്തണ്‍ (ടൗണ്‍സ്‌ക്രിപ്റ്റ്) എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുവഴി പേര് രജിസ്റ്റര്‍ ചെയ്യണം. നവംബര്‍ അഞ്ച് ആണ് രജിസ്‌ട്രേഷന്‍ നടത്താനുള്ള അവസാന തിയ്യതി.കൂടുതല്‍ വിവരങ്ങള്‍ക്ക് 9778421895,8590490822 എന്നീ നമ്പറുകളില്‍ വിളിക്കുക. തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബ് സെക്രട്ടറി സുകുമാരന്‍ നായര്‍, റോട്ടറി ഇവന്റ് ചെയര്‍ കെ.ബാലചന്ദ്രന്‍, ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ.ജോര്‍ജ്ജ് തുകലന്‍, ഓര്‍ബിസ്‌ലൈവ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആന്റണി കുന്നേല്‍, അഡ്വ.ബിന്ദു മോഹന്‍,തൃപ്പൂണിത്തുറ റോയല്‍ റണ്ണേഴ്‌സ് പ്രതിനിധി രാജീവ്, മാരത്തണ്‍ അംബാസിഡര്‍ പോള്‍ പടിഞ്ഞാറേക്കര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


 

Top